•  Help Line: 0495 2709300

News

01 Aug 2019

സംഘത്തിന് പുതിയ ഭരണ സാരഥികൾ :

കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രി ഡയറക്ടർ ബോർഡിൻറെ കാലാവധി 27.07.2019 നു പൂർത്തിയായി .കേരള സംസ്ഥാന സഹകരണ ചട്ട പ്രകാരം തിരഞ്ഞെടുപ്പ് നടത്തി 28.07.2019നു പുതിയ ഭരണ സമിതി ചുമതലയേറ്റു . സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ള പ്രതിനിധികൾ അടങ്ങുന്ന പുതിയ ഭരണ സമിതി ആശുപത്രിയെ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കുന്നതാണ് . ഫറോക്ക്‌ കോളേജ് മുൻ സാമ്പത്തിക ശാസ്ത്ര വിഭാഗം മേധാവിയും വേങ്ങേരി സഹകരണ ബാങ്ക് പ്രസിഡണ്ടും കോഴിക്കോട് കോർപ്പറേഷൻ മുൻ ഡെപ്യുട്ടി മേയറും മൂഹ്യപ്രവർത്തകനുമായ പ്രൊഫ . അബ്ദുൾ ലത്തീഫ് .പി.ടി. ആണ് സംഘത്തിൻറെ പുതിയ പ്രസിഡണ്ട് . ഫറോക്ക് സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ടും അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തകനുമായ ശ്രീ വി. ബാലകൃഷ്ണൻ ആണ് വൈസ് പ്രസിഡണ്ട്. താഴെ പറയുന്ന വ്യത്യസ്ത മേഖലകളിൽ നിന്നുള്ള പ്രതിനിധികൾ പുതിയ ഡയറക്ടർമാരായി തിരഞ്ഞെടുക്കപ്പെട്ടു.


ശ്രീമതി ലതിക കെ കെ ( മുൻ എം.എൽ.എ )
അഡ്വ .ഹരി പി വി ( കോഴിക്കോട് ബാർ അഭിഭാഷകൻ / മുൻ ഡയറക്ടർ )
ശ്രീമതി രേണുകാ ദേവി ( മുൻ കോർപറേഷൻ കൗൺസിലർ )
ശ്രീമതി ശോഭ ടി വി ( റിട്ട. അസിസ്റ്റൻറ് രജിസ്ട്രാർ )
അഡ്വ . ജയരാജൻ കെ ( കോഴിക്കോട് ബാർ അഭിഭാഷകൻ / സാമൂഹ്യ പ്രവർത്തകൻ )
ശ്രീ ടി പി ശ്രീധരൻ (റിട്ട. ജോയൻറ് രജിസ്‌ട്രാർ )
ശ്രീ സന്നാഫ് പാലക്കണ്ടി (സാമൂഹ്യ പ്രവർത്തകൻ )
ശ്രീ ബിജുരാജ് ടി സി ( കോർപ്പറേഷൻ കൗൺസിലർ )
ശ്രീ രമേശ് ബാബു എ കെ ( ബാങ്കിങ്ങ് മേഖല ട്രേഡ് യൂണിയൻ നേതാവ് / സാംസ്‌കാരിക പ്രവർത്തകൻ ) 
താഴെ പറയുന്നവരും കൂടി അടങ്ങിയതാണ്‌ ഭരണ സമിതി

ഡോ .അരുൺ ശിവശങ്കർ ( ഡയറക്ടർ & ചീഫ് ഓഫ് മെഡിസിൻ ): ശ്രീ എ വി സന്തോഷ്കുമാർ ( സിക്രട്ടറി /സി.ഇ .ഓ ) "റഫറൽ ആശുപത്രി " എന്ന നിലയിലേക്ക് ഉയർന്നു കഴിഞ്ഞ നമ്മുടെ ആശുപത്രി ഇനിയും ആരോഗ്യ പരിപാലന മേഖലയിൽ ബഹുദൂരം മുന്നോട്ടു പോകേണ്ടതായിട്ടുണ്ട് .