•  Help Line: 0495 2709300

News

22 Aug 2019

ഡോ. വിനയചന്ദ്രൻ നായർക്ക് പുരസ്കാരം

ഡോ.വിനയചന്ദ്രൻ നായർക്ക് ഗ്യാസ്‌ട്രോഎൻട്രോളജിയിൽ "ദ്രോണാചാര്യ" പുരസ്‌കാരം കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രിയിൽ ഗ്യാസ്‌ട്രോ എൻട്രോളജി വിഭാഗം മേധാവി ആയ ഡോ വിനയചന്ദ്രൻ നായർ "ദ്രോണാചാര്യ " പുരസ്‌കാരത്തിന് അർഹനായി . ഉദര രോഗ ചികിത്സയിൽ വിശിഷ്ടവും സ്‌തുത്യർഹവുമായ സേവനം അനുഷ്ഠിച്ചതിനാണ് ദേശീയാടിസ്ഥാനത്തിൽ ഏർപ്പെടുത്തിയ ഈ പുരസ്‌കാരം ലഭിച്ചത് . ഇന്ത്യൻ കൗൺസിൽ ഓഫ് ഹെൽത്ത് & വെൽനസ്സ് , സി എൻ എൻ ന്യുസ് 18 മുതലായ സ്ഥാപനങ്ങൾ ആണ് ഈ പുരസ്‌കാരം ഏർപ്പെടുത്തിയത് . ഡൽഹിയിൽ വെച്ച് നടന്ന ചടങ്ങിൽ 08.08.2019 നു കേന്ദ്ര മന്ത്രിമാരുടെ സാന്നിധ്യത്തിൽ , ഇന്ത്യൻ കൗൺസിൽ ഓഫ് ഹെൽത്ത്‌ & വെൽനെസ് സംഘടനയുടെ പ്രസിഡണ്ട് പുരസ്‌കാരം വിതരണം ചെയ്തു . ദിർഘകാലമായി കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രിയുടെ ഗ്യാസ്‌ട്രോ വിഭാഗം തലവനായ ഡോ.വിനയചന്ദ്രൻ നായർ കോഴിക്കോട് ഗവ.മെഡിക്കൽ കോളേജിലെ ഗ്യാസ്‌ട്രോ വിഭാഗം ആദ്യ മേധാവി ആയിരുന്നു . സഹകരണ ആശുപത്രിയുടെ ഏറ്റവും സുസജ്ജമായ വിഭാഗമാണ് ഗ്യാസ്‌ട്രോ വിഭാഗം. ഈ മേഖലയിൽ ഇദ്ദേഹത്തിൻറെ സേവനം വളരെ മഹത്തരമാണ് . പ്രതിദിനം നൂറിൽപരം രോഗികളെ ചികിൽസിക്കുന്ന ഇദ്ദേഹം ഈ വിഭാഗം ആധുനികവൽക്കരിക്കുന്നതിൽ സുപ്രധാന പങ്ക് വഹിചിട്ടുണ്ട്.