22 Oct 2021
എം ഭാസ്കരൻ അനുസ്മരണവും ഫോട്ടോ അനാച്ഛാദനവും
കോഴിക്കോട് ജില്ലാസഹകരണാശുപത്രി മുൻ ചെയർമാനും കോഴിക്കോട് മേയറുമായിരുന്ന എം ഭാസ്കരൻ ഓർമ്മയായിട്ട് ഒരുവർഷം പൂർത്തിയായ ഒക്ടോബർ 21 ന് അദ്ദേഹത്തിൻ്റെ അനുസ്മരണവും ഫോട്ടോ അനാച്ഛാദനവും ആശുപത്രിയിൽ നടന്നു .ആശുപത്രി ചെയർമാൻ പ്രൊ. അബ്ദുൽ ലത്തീഫ് അധ്യക്ഷനായ ചടങ്ങിൽ ഡോ വിനയചന്ദ്രൻ നായർ അനുസ്മരണ പ്രഭാഷണവും ,കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ സി. പി മുസാഫിർ അഹമ്മദ് ഫോട്ടോ അനാച്ഛാദനവും നിർവഹിച്ചു. ആശുപത്രി ഡെപ്യൂട്ടി ചെയർ പേഴ്സൺ കെ. കെ ലതിക സ്വാഗതവും ആശുപത്രി സി ഇ ഒ. എ വി സന്തോഷ് കുമാർ നന്ദിയും പറഞ്ഞു.ഡോ അരുൺ ശിവശങ്കർ , എ കെ മോഹനൻ എന്നിവർ സംസാരിച്ചു