13 Jun 2022
ജനനി - സ്ത്രീകളുടെയും കുട്ടികളുടെയും വിഭാഗം - ഉദ്ഘാടനം 2022 ജൂൺ 12 ന് ബഹു.മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ നിർവ്വഹിച്ചു.
ആശുപത്രി ചെയർമാൻ പ്രൊഫ.പി ടി അബ്ദുൾ ലത്തീഫ് അധ്യക്ഷനായി .തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ മുഖ്യാതിഥിയായി.കോർപ്പറേഷൻ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സി രേഖ ,കൺസ്യൂമർ ഫെഡ് ചെയർമാൻ എം മെഹബൂബ് ,സഹകരണസംഘം ജോയിൻറ് രജിസ്‌ട്രാർ ബി സുധ ,സി പി ഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ ,പി കെ നാസർ ,ഡോ.ബി വേണുഗോപാൽ ,എം കെ ശശി,ഡോക്ടർ അരുൺ ശിവശങ്കർ ,സി കെ രേണുക ദേവി എന്നിവർ സംസാരിച്ചു .ആശുപത്രി സി ഇ ഒ എ.വി സന്തോഷ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.ആശുപത്രി വൈസ് ചെയർ പേഴ്‌സൺ കെ കെ ലതിക സ്വാഗതവും ഡയറക്ടർ എം കെ രമേശ് ബാബു നന്ദിയും പറഞ്ഞു.