•  Help Line: 0495 2709300

News

16 Oct 2025

ജില്ലാസഹകരണാശുപത്രിക്ക് സംസ്ഥാന ശുചിത്വ അവാർഡ്

കെ ഡി സി എച്ചിന്   സംസ്ഥാന ശുചിത്വ അവാർഡ് 
 
അങ്കമാലി :കേരള സ്റ്റേറ്റ് പൊലൂഷൻ കൺട്രോൾ ബോഡിൻ്റെ മികച്ച 250 മുതൽ 500 വരെ കിടക്കകളുള്ള ആശുപത്രികൾക്കുള്ള അവാർഡ് കോഴിക്കോട് ഡിസ്ട്രിക്ട് കോ- ഓപ്പറേറ്റീവ് ഹോസ്പിറ്റലിന് . ആശുപത്രിയിലെ ശുചിത്വം, മലിനീകരണ നിയന്ത്രണ സംവിധാനം, പരിസ്ഥിതി സൗഹൃദ പദ്ധതികൾ, സോളാർ പ്ലാൻ്റ് , മലിനജല ശുദ്ധീകരണ പ്ലാൻ്റ്, വൈദ്യുതി ഉപഭോഗത്തിലെ കാര്യക്ഷമത തുടങ്ങിയവ പരിഗണിച്ചാണ് ആശുപത്രിക്ക് അവാർഡ് ലഭിച്ചത്. അങ്കമാലി അഡ്ലക്സ് ഇൻ്റർനാഷണൽ കൺവൻഷൻ സെൻററിൽ ശനിയാഴ്ച ചേർന്ന പരിസ്ഥിതി സെമിനാറിൽ  അവാർഡ് ദാന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. വ്യവസായ മന്ത്രി പി രാജീവ് അധ്യക്ഷനായിരുന്നു. ആശുപത്രിക്കുള്ള അവാർഡ് അങ്കമാലി എം എൽ എ റോജി എം ജോണിൽ നിന്നും ചെയർമാൻ പ്രഫ. പി.ടി. അബ്ദുൾ ലത്തീഫ് , സി ഇ ഒ എ .വി . സന്തോഷ്കുമാർ, ഇലക്ട്രിക്കൽ എഞ്ചിനിയർ സി. എം. അജയ്ഘോഷ്, സിവിൽ എഞ്ചിനിയർ സി കെ അക്ഷയ്, സി ജയരാജൻ, കെ.രഖിൽനാഥ് എന്നിവർ ഏറ്റുവാങ്ങി.